ആലുവ: ആലുവ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുമായുള്ള അതിർത്തി തർക്കം പൊലീസ് കേസായി. ടെക്നിക്കൽ സ്കൂളിലെ താത്കാലിക ജീവനക്കാരൻ വധഭീഷണി മുഴക്കിയെന്ന പരാതിയുമായി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ രംഗത്തെത്തി. എന്നാൽ മനഃസാക്ഷിയില്ലാത്ത പ്രവർത്തനമാണ് ബോയ്സ് സ്കൂൾ അധികൃതരുടേതെന്നാണ് ടെക്നിക്കൽ സ്കൂൾ അധികൃതരുടെ നിലപാട്. അൻവർ സാദത്ത് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 1.70 കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായി ഒരുക്കിയ താത്കാലിക മുറ്റം പോലും ജെ.സി.ബി ഉപയോഗിച്ച് ബോയ്സ് സ്കൂൾ അധികൃതർ നശിപ്പിച്ചതായി ടെക്നിക്കൽ സ്കൂൾ അധികൃതർ പറയുന്നു. വധഭീഷണി ഉയർത്തിയെന്ന പരാതിയാണെങ്കിലും യഥാർത്ഥ വിഷയം അൻവർ സാദത്ത് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ പറഞ്ഞു തീർക്കണമെന്നാണ് പൊലീസ് നിലപാട്.
നാല് ഏക്കറോളം സ്ഥലമുള്ള ആലുവ ബോയ്സ് ഹൈസ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചത് 1998ൽ
നിലവിൽ പ്ളസ് വൺ, ടു ബാച്ചുകളിലായി 712 വിദ്യാർത്ഥികൾ
ഹയർ സെക്കൻഡറി തുടങ്ങിയതിന് പിന്നാലെ കുട്ടികൾ കുറഞ്ഞതിനെ തുടർന്ന് ഹൈസ്കൂൾ വിഭാഗം നിർത്തലാക്കി സംസ്ഥാനത്ത് ഹയർ സെക്കൻഡറി മാത്രമുള്ള ഏക സ്കൂളാണ് ആലുവ ബോയ്സ് പേരിൽ ബോയ്സ് എന്നാണെങ്കിലും ഇപ്പോൾ പഠിക്കുന്നതിൽ പകുതിയും പെൺകുട്ടികൾ
ഐ.എച്ച്.ആർ.ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ ആരംഭിച്ചത് 2004ൽ
രേഖാമൂലം അനുവദിച്ചത് ബോയ്സ് സ്കൂൾ കോമ്പൗണ്ടിലെ ഒഴിഞ്ഞുകിടന്ന കെട്ടിടത്തിലെ അഞ്ച് ക്ലാസ് മുറികൾ പ്രത്യേകമായി സ്ഥലം അനുവദിച്ചിരുന്നില്ല ഇരു സ്ഥാപനങ്ങളിലേക്കും ഒരേ ഗേറ്റുവഴി പ്രവേശനം
രണ്ട് ക്ളാസ് മുറി പ്രവർത്തിച്ചിരുന്ന ഓടിട്ട കെട്ടിടം പൊളിച്ച് ഇരുനിലകളിലായി ആറ് ക്ളാസ് മുറികൾ നിലവിൽ പൂർത്തിയാക്കി.
ഉദ്ഘാടം നിശ്ചയിച്ചിരിക്കുന്നത് അടുത്ത മാസം
നവകേരള സദസിൽ പരാതി നൽകി
ടെക്നിക്കൽ സ്കൂളിന് 70 സെന്റ് സ്ഥലമെങ്കിലും കോമ്പൗണ്ട് തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് നവകേരള സദസിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. നാല് ബാച്ചുകളിലായി 200ഓളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണിത്. കളിക്കാൻ സ്ഥലമില്ലെന്ന് മാത്രമല്ല, സ്കൂളിന്റെ വരാന്തയിൽ നിന്ന് പുറത്തേക്കിറങ്ങാൻ പോലും അവകാശമില്ലാത്ത അവസ്ഥയാണ്.