പറവൂർ: മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജിൽ വിദ്യാർത്ഥി യൂണിയൻ ഭാരവാഹികൾ ചുമതലയേറ്റു. പ്രിൻസിപ്പൽ ഡോ. പി.എസ്. സുസ്മിത സത്യവാചകം ചൊല്ലിക്കൊടുത്തു. കെ.പി. ബിശ്വാസ് ബൈജു (ചെയർമാൻ), കെ.എസ്. അശ്വനി (വൈസ് ചെയർപേഴ്സൺ), ദേവിക ദാസ് (ജനറൽ സെക്രട്ടറി ), ജാനറ്റ് മരിയ രാജു (യു.യു.സി ), എം. ലിഖിത (മാഗസിൻ എഡിറ്റർ), സി.വി. നിരഞ്ജന (ആർട്സ് ക്ലബ് സെക്രട്ടറി), മേരി സാന്ദ്ര (സ്പോർട്സ് സെക്രട്ടറി ), അയോധ് കൃഷ്ണ (എസ്.സി - എസ്.ടി പ്രതിനിധി ) തുടങ്ങിയവരാണ് ചുമതലയേറ്റത്. മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക മുൻ കോളേജ് വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറി കെ.എസ്. അസ്മാബി, വൈസ് ചെയർപേഴ്സൺ സി.ജെ. സെയിൻ എന്നിവ‌ർ ചേർന്ന് കോളേജ് പ്രിൻസിപ്പലിന് കൈമാറി. സ്റ്റാഫ് അഡ്വൈസർ ഡോ. കെ.എസ്. കൃഷ്ണകുമാർ, ദേവിക ദാസ് എന്നിവർ സംസാരിച്ചു.