y

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ നഗരസഭയായി നഗരസഭാ കൗൺസിൽ മീറ്റിംഗിൽ ചെയർപേഴ്‌സൺ രമ സന്തോഷ് പ്രഖ്യാപിച്ചു. കഴിഞ്ഞ 7 മാസമായി നഗരസഭാ ഭരണസമിതി, സി.ഡി.എസ് പ്രവർത്തകർ, ആശാ വർക്കർമാർ, നഗരസഭാ കോർഡിനേറ്റർ, ആർ.ജി.എസ്.എ കോർഡിനേറ്റർ, നഗരസഭാ ഉദ്യോഗസ്ഥർ എന്നിവരുടെ സഹകരണത്തോടെ ഡിജി കേരളം പദ്ധതിയുടെ സർവ്വേ, ട്രെയിനിംഗ്, ഇവാല്യുവേഷൻ എന്നിവ പൂർത്തിയാക്കി. സർവ്വേയിൽ 5114 പഠിതാക്കളെ കണ്ടെത്തി പരിശീലിപ്പിച്ച് ഇവാല്യുവേഷൻ നടത്തി വിജയിച്ചതായി കണ്ടെത്തി. വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലേഴ്‌സ്, നഗരസഭാ സെക്രട്ടറി പി.കെ. സുഭാഷ്, മുനിസിപ്പൽ എൻജിനിയർ, ക്ലീൻസിറ്റി മാനേജർ, ജനറൽ വിഭാഗം സൂപ്രണ്ട്, ആർ.ജി.എസ്.എ കോ ഓർഡിനേറ്റർ, സി.ഡി.എസ് ചെയർപേഴ്‌സൺമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവർ സംസാരിച്ചു.