പറവൂർ: കേരള യുക്രൈൻ മെഡിക്കൽ സ്റ്റുഡൻസ് ആൻഡ് പാരന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂർ മോഡേൺ ഡയഗ്നോസ്റ്റിക് സെന്ററിന്റെ സഹകരണത്തോടെ സൗജന്യ ക്യാൻസർ ബോധവത്കരണ ക്ളാസ്, ക്യാൻസർ പരിശോധന തുടങ്ങിയവ നാളെ രാവിലെ ഒമ്പത് മുതൽ പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഇ.കെ. രമേശൻ അദ്ധ്യക്ഷനാകും. എക്സിക്യുട്ടീവ് അംഗം സി.എസ്. അശോകൻ, ഡോ. സ്മിത ജി. രാജ്, പി.എസ്. സക്കീർ, കെ.എം. ജോസഫ്, ലീന വിശ്വം, ടി.വി. നിഥിൻ, സജി നമ്പിയത്ത്, വി.വി. മധുസൂദനൻ തുടങ്ങിയവർ സംസാരിക്കും.