
കൊച്ചി: കൊച്ചി കോർപ്പറേഷൻ സെക്രട്ടറി വി. ചെൽസ സിനി മാറിയേക്കും. രണ്ടുമാസത്തെ ചികിത്സാ അവധിയിൽ പ്രവേശിച്ച ഐ.എ.എസ് ഉദ്യോഗസ്ഥയായ സെക്രട്ടറി ഡിസംബറോടെ മാറുമെന്നാണ് സൂചന.
മറ്റൊരു ഉദ്യോഗസ്ഥന് ചുമതല നൽകിയേക്കും. ചെൽസ സിനിക്ക് പകരം ഐ.എ.എസ് റാങ്കിലുള്ള സെക്രട്ടറിയാണോ വരുന്നതെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ചെൽസ സിനി സെക്രട്ടറിയായിരുന്ന കാലഘട്ടത്തിൽ സംഭവബഹുലമായ കാര്യങ്ങളാണ് കോർപ്പറേഷനിൽ നടന്നത്. ചരിത്രത്തിലാദ്യമായി ഡെപ്യൂട്ടി മേയർ അവതരിപ്പിക്കേണ്ട ബഡ്ജറ്റ് അവതരിപ്പിച്ചത് ചെൽസ സിനിയാണ്. കോഴിക്കോട് സബ് കളക്ടറായിരുന്ന ചെൽസ സിനി കഴിഞ്ഞ ഡിസംബറിലാണ് കോർപ്പറേഷൻ സെക്രട്ടറിയായി ചുമതലയേറ്റത്. നാഗർകോവിൽ സ്വദേശിനിയായ ചെൽസ സിനി 2019 ഐ.എ.എസ് ബാച്ചുകാരിയാണ്,