v-

കൊച്ചി: 2024 എം.ബി.ബിഎസ്,ബി.എഡ്.എസ് കോഴ്സുകളിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഫീസ് അടച്ച് 23നുള്ളിൽ ബന്ധപ്പെട്ട കോളേജിൽ പ്രവേശനം നേടണം. ഈ അലോട്ട്മെന്റിലെ ഫീസ് മുൻ അലോട്ട്മെന്റിന്റെ ഭാഗമായി അടച്ച ഫീസിനെക്കാൾ കുറവാണെങ്കിൽ അധികമായ അടച്ച തുക അലോട്ട്മെന്റ് നടപടികൾക്കുശേഷം വിദ്യാർത്ഥികൾക്ക് തിരികെ ലഭിക്കും. മൂന്നാം ഘട്ട അലോട്ട്മെന്റിനുശേഷവും സീറ്റ് ഒഴിവുണ്ടെങ്കിൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റ് വഴി അവ നികത്തും. സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് പുതിയ ഓപ്ഷൻ രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. മൂന്നാം ഘട്ട അലോട്ട്മെന്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് സ്ട്രേ വേക്കൻസി അലോട്ട്മെന്റിൽ പങ്കെടുക്കാൻ അർഹതയില്ല.