abc

കാക്കനാട്: ഡിജി കേരളം പദ്ധതിയുടെ ഭാഗമായി തൃക്കാക്കര നഗരസഭ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച പ്രഖ്യാപനം നഗരസഭ അങ്കണത്തിൽ വച്ച് ഉമാ തോമസ് എം.എൽ.എ നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി സർവേയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുത്തിലും നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ രാധാമണിപ്പിള്ള അദ്ധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് പല്ലച്ചി,​ സ്മിത സണ്ണി, സുനീറ ഫിറോസ്, ഉണ്ണി കാക്കനാട്, ടി.ജി ദിനൂപ്, എം.കെ. ചന്ദ്രബാബു,​ നഗരസഭാ സെക്രട്ടറി പി.കെ. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.