വൈപ്പിൻ: മുൻഗണനാ റേഷൻ കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള കുടുംബങ്ങളിലെ എല്ലാവരുടേയും മസ്റ്ററിംഗ് നടത്തുന്നതിന് കൊച്ചി താലൂക്കിൽ വിവിധ ഇടങ്ങളിൽ ക്യാമ്പുകൾ നടത്തും. 18ന് എളങ്കുന്നപ്പുഴ, ഞാറക്കൽ ഗ്രാമപഞ്ചായത്തുകളിലുള്ളവർക്ക് എളങ്കുന്നപ്പുഴ പഞ്ചായത്ത് ഹാൾ, 19ന് എടവനക്കാട്, നായരമ്പലം പഞ്ചായത്തുകൾക്ക് എടവനക്കാട് പഞ്ചായത്ത് ഹാൾ, 20ന് കുഴുപ്പിള്ളി, പള്ളിപ്പുറം പഞ്ചായത്തുകൾക്ക് പള്ളിപ്പുറം പഞ്ചായത്ത് ഹാൾ, 21ന് ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകൾക്ക് ചെല്ലാനം പഞ്ചായത്ത് ഹാൾ എന്നിവിടങ്ങളിലാണ് ക്യാമ്പ്.