photo

വൈപ്പിൻ: മുനമ്പം, പള്ളിപ്പുറം മേഖലയിലെ 610 കുടുംബങ്ങളുടെ റവന്യു അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുനമ്പം വേളാങ്കണ്ണി പള്ളി അങ്കണത്തിൽ നടത്തി വരുന്ന റിലേ നിരാഹാരസമരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ സമര പന്തലിലെത്തി.
ഇന്നലെ നിരാഹാരമിരുന്ന പഞ്ചായത്ത് അംഗങ്ങളായ ജസ്‌ന സനൽ, ഷിജി ഡെനീഷ് എന്നിവരെ നേതാക്കൾ അഭിവാദ്യം അർപ്പിച്ച് ഗാന്ധിജിയുടെ ചിത്രം സമ്മാനിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി മുനമ്പം സന്തോഷ്, ഡി.സി.സി അംഗം വി.എസ്. സോളി രാജ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കെ.കെ. ബാബു, രാജേഷ് ചിദംബരൻ എന്നിവരാണ് പിന്തുണയുമായി എത്തിയത്.