photo

വൈപ്പിൻ: കേരള ഫുട്‌ബോൾ അസോസിയേഷൻ പാലക്കാട് സംഘടിപ്പിച്ച ചാക്കോളാസ് അണ്ടർ 16 വിഭാഗത്തിൽ സംസ്ഥാനത്തെ മികച്ച ഗോൾകീപ്പറായി ഇ.എസ്. കാർത്തിക് തിരഞ്ഞെടുക്കപ്പെട്ടു. മാലിപ്പുറം സ്വദേശി ഷിജി തമ്പിയുടെയും ഷിജിയുടെയും മകനാണ്. നായരമ്പലം സെവൻ ആരോസ് അക്കാഡമിയിലാണ് പരിശീലനം നേടിയത്. പിറവം പാമ്പാക്കുട എം.ടി.എം. ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയാണ്.