s
a

വർദ്ധന 11 വർഷത്തിനുശേഷം

കൊച്ചി: ഗസ്റ്റ് ഹൗസുകളിലെ വാടക നവംബർ ഒന്നു മുതൽ വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. 2013 മുതൽ വാടക പുതുക്കിയിട്ടില്ലെന്ന് കാട്ടിയാണിത്.

26 ഗസ്റ്റ് ഹൗസുകളിലെയും ഏഴ് യാത്രി നിവാസുകളിലെയും കന്യാകുമാരി കേരള ഹൗസിലെയും റൂം, ഹാൾ വാടകയാണ് കൂട്ടിയത്. കോഴിക്കോട് ഗസ്റ്റ് ഹൗസിലെ വാടക നേരത്തേ പുതുക്കിയിരുന്നു.

നോൺ എ.സി സിംഗിൾ - ഡബിൾ, എ.സി സിംഗിൾ- ഡബിൾ, സ്യൂട്ട് റൂം എ.സി- നോൺ എ.സി എന്നീ റൂമുകൾക്ക് ഇനി കൂടുതൽ വാടക നൽകണം.

കോൺഫറൻസ് ഹാളുകളുടെ വാടക പകുതിദിവസത്തിന് 1000ആയിരുന്നത് 3000 ആയും മുഴുവൻ ദിവസം 1500 ആയിരുന്നത് 5000വരെയും ഉയർത്തി. ഹാളുകളുടെ വലിപ്പമനുസരിച്ച് വാടകയിൽ വ്യത്യാസമുണ്ട്.

യാത്രി നിവാസുകളിലെ എ.സി- നോൺ എ.സി ഡബിൾ, ഡീലക്‌സ് റൂമുകളുടെ വാടക 200 മുതൽ 800 രൂപ വരെ വർദ്ധിപ്പിച്ചു.


പ്രധാന ഗസ്റ്റ് ഹൗസുകളിലെ പുതിയ വാടക


തിരുവനന്തപുരം

എ.സി സിംഗിൾ---1200

എ.സി ഡബിൾ ----1800

എ.സി സ്യൂട്ട്---3300

കോവളം

എ.സി ഡബിൾ ----1800

എ.സി സ്യൂട്ട്---3300

കൊല്ലം

എ.സി ഡബിൾ ----1200

എ.സി സ്യൂട്ട്---2100

മൂന്നാർ

നോൺ എ.സി ഡബിൾ---2100

നോൺ എ.സി സ്യൂട്ട്---2500

എറണാകുളം

എ.സി ഡബിൾ---2700

എ.സി സ്യൂട്ട്--- 3600

കാസർകോട്

എ.സി ഡബിൾ---1800

എ.സി സ്യൂട്ട്---2400