വൈപ്പിൻ: പൊലീസ് - ആർ.എസ്.എസ് കൂട്ട്‌കെട്ട് ആരോപിച്ച് എസ്.ഡി.പി.ഐ മണ്ഡലം കമ്മിറ്റി നടത്തിയ വാഹന പ്രചാരണജാഥ ഗോശ്രീ കവലയിൽ സി.എസ്. ഷാനവാസ് ഉദ്ഘാടനം ചെയ്തു. വൈകീട്ട് കുഴുപ്പിളളി വടക്കേകരയിൽ നടന്ന സമാപന സമ്മേളനത്തിൽ കൊല്ലം ജില്ലാ സെക്രട്ടറി റിയാസ് കണ്ണെനെല്ലൂർ ഉദ്ഘാടകനായി. ജാഥാ ക്യാപ്റ്റൻ സുധീർ ഉമ്മർ, നസീറ സബീർ, സുനൈന സുധീർ തുടങ്ങിയവർ പ്രസംഗിച്ചു.