 
പെരുമ്പാവൂർ: പെരുമ്പാവൂർ ജയ് ഭാരത് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി സംഘടനയായ 'സഹയാത്രി' ക്ലബ് വയനാട് ജില്ലയിലെ മുണ്ടക്കൈ ദുരന്ത ബാധിതർക്ക് ഉപജീവന സഹായ സാമഗ്രികൾ നൽകി. സാമഗ്രികളുടെ വിതരണം ഡെപ്യൂട്ടി കളക്ടർ പി.എം.കുര്യൻ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ എ.എം. ഖരീം, പ്രിൻസിപ്പൽ ഡോ. കെ.എൻ. നിതേഷ്, ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. ദീപ്തി രാജ്, അദ്ധ്യാപിക പി.പി. മേരി റൈസൽ, നിമിത മാത്യു, വി.ജി. അഭിദേവ്, ഫാ. ഡേവിഡ് ആലുങ്കൽ എന്നിവർ സംസാരിച്ചു. തിരഞ്ഞെടുക്കപ്പെട്ട അഞ്ചു കുടുംബങ്ങൾക്കാണ് ആവശ്യമായ ഉപജീവനോപാധികൾ വിതരണം ചെയ്തത്. മുണ്ടക്കൈ ദുരന്ത മേഖലയിൽ നേരിട്ടെത്തിയാണ് വിദ്യാർത്ഥികൾ അർഹരായ കുടുംബങ്ങളെ കണ്ടെത്തിയത്.