nithya

പെരമ്പാവൂർ: ഗുരു നിത്യ ചൈതന്യ യതി ജന്മശതാബ്ദി പഠന പരമ്പരയുടെ ഭാഗമായുള്ള പഠനക്ലാസ്സ് നാളെ തോട്ടുവ മംഗളഭാരതിയിൽ നടക്കും. രാവിലെ 9.30 ന് ഹോമം, ഉപനിഷദ് പാരായണം, എന്നിവയ്ക്ക് ശേഷം ബ്രഹ്മചാരി ശിവദാസ് പ്രവചനം നടത്തും. തുടർന്ന് ഗുരു നിത്യചൈതന്യ യതി രചിച്ച രോഗം ബാധിച്ച വൈദ്യരംഗം, അപൂർവ വൈദ്യന്മാർ എന്നീ രണ്ട് ഗ്രന്ഥങ്ങൾ പഠനവിധേയമാക്കും. ഡോ. ബി. രാജീവ്, ഡോ. സുമ ജയചന്ദ്രൻ, സി.പി. ശ്രീകുമാർ, ജ്യോതിസ് ചാലക്കുടി, എ.കെ. മോഹനൻ, കെ.പി. ലീലാമണി എന്നിവർ സംസാരിക്കും. സ്വാമിനി ജ്യോതിർ മയി ഭാരതി അനുഗ്രഹ പ്രഭാഷണം നടത്തും.