compaliant-cell

പെരുമ്പാവൂർ: പെരുമ്പാവൂർ ഇലക്ട്രിക്കൽ സർക്കിൾ തലത്തിലും സർക്കിൾ ഓഫീസിന് കീഴിലുള്ള 12 സബ് ഡിവിഷനുകളിലെയും ആഭ്യന്തര പരാതി പരിഹാര സെല്ലുകളുടെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. സെക്ഷൻ അന്വേഷണ കൗണ്ടറുകളിലും പരാതി സ്വീകരിക്കും. ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ കെ.എസ്. സഹിതയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ നഗരസഭാ ചെയർമാൻ പോൾ പാത്തിക്കൽ, എക്‌സിക്യുട്ടീവ് എൻജിനിയർമാരായ എം.എ. ബിജുമോൻ, പി. അംബിക കുമാരി, ഹുസ്ത മുംതാസ്, ബീവി ബക്കർ എന്നിവർ സംസാരിച്ചു.