 
പെരുമ്പാവൂർ: മുള്ളൻകുന്ന് മാപ്പിള കലാ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ കുന്നത്തുനാട്, പെരുമ്പാവൂർ, ആലുവ താലൂക്ക് പരിധിയിലെ മദ്രസകളിലെ സംഘങ്ങളെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ഇന്റർ ദഫ് കളി മത്സരം നാളെ വൈകിട്ട് 430ന് മുള്ളൻകുന്ന് നിബ്രാസുൽ ഇസ്‌ലാം മദ്രസ ഹാളിൽ നടക്കും. മുള്ളൻകുന്ന് ജമാഅത്ത് പ്രസിഡന്റ് ഇ.എസ്. അബ്ദുൽകരിം ഉദ്ഘാടനം ചെയ്യും. ഖത്തീബ് താജുദ്ദീൻ ബാഖവി പ്രഭാഷണം നടത്തും. പരിപാടിയുടെ ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.