janaseva
സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി നടന്ന ഇരുചക്ര വാഹന വിതരണം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

ആലങ്ങാട്: എൻ.ജി.ഒ കോൺഫെഡറേഷൻ ആസൂത്രണം ചെയ്ത് ജനസേവ സമിതി ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന വനിത ശാക്തീകരണ പരിപാടിയായ വുമൺ ഓൺ വീൽസ് പദ്ധതിയുടെ ഭാഗമായി 150 വനിതകൾക്ക് ഇരുചക്ര വാഹനം വിതരണം ചെയ്തു. കരുമാല്ലൂർ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ ഹൈബി ഈഡൻ എം.പി വിതരണോത്ഘാടനം നടത്തി. വിതരണോൽഘാടനത്തിൽ ജെ എസ് എസ് ചെയർമാൻ ഡോ എൻ മധു അധ്യക്ഷനായി. കരുമാല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, ജെ.എസ്.എസ് സെക്രട്ടറി സി.ജെ. മേരി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.എം. ലൈജു, ടി.പി. പോളി, കെ.എൻ.സി.എസ് അംഗം അനൂപ് ഫ്രാൻസിസ്, രാജഗിരി ഔട്ട് റീച്ച് അംഗം രഞ്ജിത്ത്, ബെന്നി പുതുശേരി, റിട്ട. ആർ.ടി.ഒ പി.പി. സാബു എന്നിവർ പങ്കെടുത്തു. നേരത്തെ വിവിധ ഘട്ടങ്ങളിലായി തയ്യൽ മെഷീനുകളും സ്കൂൾ കിറ്റും വാട്ടർ പ്യൂരിഫയറും കർഷകർക്ക് ജൈവ വളവും വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും വിതരണം ചെയ്തിരുന്നു.