vazhakulam
വാഴക്കുളം ബ്ലോക്ക് പഞ്ചായത്തും ജില്ലാ പട്ടികജാതി വികസന വകുപ്പും സംഘടിപ്പിച്ച കാർഷിക സെമിനാറും കർഷക സംഗമവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: അടിസ്ഥാന ജനവിഭാഗങ്ങളെ പൊതു ധാരയിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ടുള്ള സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്,​ ജില്ലാ പട്ടികജാതി വികസന വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ കാർഷിക സെമിനാറും കർഷക സംഗമവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അജി ഹക്കിം അദ്ധ്യക്ഷനായി. ജില്ലാ പട്ടികജാതി വികസന വകുപ്പിൽ നിന്ന് കാർഷികാവശ്യത്തിനായി ഭൂമി ലഭിച്ച ജില്ലയിലെ പട്ടികജാതി വിഭാഗത്തിലുള്ള ഗുണഭോക്താക്കളാണ് സെമിനാറിൽ പങ്കെടുത്തത്. കൃഷി എങ്ങനെ ലാഭകരമായി നടത്താം, കൃഷി വകുപ്പിൽ നിന്നുള്ള വിവിധ പദ്ധതികൾ, സബ്‌സിഡികൾ എന്നിവയെ സംബന്ധിച്ച് ജില്ലാ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഫിലിപ്പ്ജി ടി. കാനാട്ട് ക്ലാസ് നയിച്ചു. ജില്ലാ പട്ടികജാതി വികസന വകുപ്പ് ജൂനിയർ സൂപ്രണ്ട് ടി.കെ. ജെയിംസ്, ബ്ലോക്ക് ക്ഷേമകാര്യസ്ഥിരം സമിതി അദ്ധ്യക്ഷ ഷാജിത നൗഷാദ്, അംഗങ്ങളായ അശ്വതി രതീഷ്, സജ്‌ന നസീർ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ അരവിന്ദ് സന്തോഷ് എന്നിവർ സംസാരിച്ചു.