മൂവാറ്റുപുഴ: മൂവാറ്റുപുഴ ഉപജില്ല കായികമേളയിൽ എൽ.പി വിഭാഗത്തിൽ 20 പോയിന്റ് നേടി മൂവാറ്റുപുഴ കെ.എം.എൽ.പി സ്കൂൾ റണ്ണറപ്പ് ട്രോഫി കരസ്ഥമാക്കി. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എം. അബ്ദുൽസലാം ട്രോഫി സമ്മാനിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന അഭിനന്ദന യോഗത്തിൽ ഹെഡ്മാസ്റ്റർ എം.കെ. മുഹമ്മദ്, മാനേജർ വി.കെ. അബ്ദുൽസലാം, പി.ടി.എ പ്രസിഡന്റ് പി.എസ്. ഷിയാസ്, എം.പി.ടി.എ ചെയർപേഴ്സൺ സൽമ നൗഷാദ്, ബി. ഷീബ, ഇ.എഫ്. സാദിഖ് അലി, എം.എ. റസീന, കെ.എസ്. അൻസി, ലിബിന ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു.