
പള്ളുരുത്തി: വൈ.സി.സി. ട്രസ്റ്റ് പുരസ്കാരം കേരളകൗമുദി കൊച്ചി ലേഖകൻ സി.എസ് ഷിജുവിന്. ദീപമേള ദിനമായ 31ന് വൈകിട്ട് ഇ.കെ. സ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകുമെന്ന് ഡയറക്ടർ പി.എസ് വിപിൻ അറിയിച്ചു. സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ ഉദ്ഘാടനം ചെയ്യും. സി. ആലീസ് ലുക്കോസ്, വേണു ഗോപാൽ വെമ്പിള്ളി, സിനിമാ താരങ്ങളായ നിഷാ സാരംഗ്, സാജൻ പള്ളുരുത്തി, ഗായകൻ പ്രദീപ് പള്ളുരുത്തി, നാടകാചാര്യൻ കെ.എം ധർമ്മൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.