പറവൂർ: കാർഷിക വികസന കർഷക ക്ഷേമവകുപ്പ് നടപ്പിലാക്കുന്ന പച്ചക്കറി കൃഷി വികസന പദ്ധതിയിൽ ശീതകാല പച്ചക്കറി തൈകളുടെ വിതരണം കോട്ടുവള്ളി കൃഷിഭവനിൽ ആരംഭിച്ചു. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി വിതരണോദ്ഘാടണം നടത്തി. വൈസ് പ്രസിഡന്റ് അനിജ വിജു അദ്ധ്യക്ഷയായി. കൃഷി ഓഫിസർ ബി.എം. അതുൽ, അസിസ്റ്റന്റ് കൃഷി ഓഫീസർ പി.എസ്. മനോജ് കുമാർ, സി.ടി. സെബാസ്റ്റ്യൻ, സുനിതാ ബാലൻ, എ.കെ. രാജേഷ്, പി.സി. ബാബു തുടങ്ങിയവർ പങ്കെടുത്തു.