metro

കൊച്ചി: സിംഗ്നൽ സംവിധാനത്തിലെ തകരാറിനെ തുടർന്ന് കൊച്ചി മെട്രോ സർവീസിൽ തടസം നേരിട്ടു. ഉച്ചയ്ക്ക് 12.30നാണ് മുട്ടത്തെ സിഗ്നൽ തകരാർ ആരംഭിച്ചതോടെ ട്രെയിനുകളുടെ വേഗം കുറച്ചു. പലയിടത്തും ട്രെയിനുകൾ പിടിച്ചിട്ടു.

12.30മുതൽ 3.30വരെ ട്രെയിനുകൾ വേഗം കുറച്ചാണ് സർവീസ് നടത്തിയത്. 3.30 മുതൽ 3.50വരെ ആലുവ മുതൽ മുട്ടം വരെയും തിരിച്ചുമുള്ള സർവീസുകൾ ഉപേക്ഷിച്ചു. തകരാർ പരിഹരിച്ച ശേഷമാണ് സർവീസുകൾ പുനരാരംഭിച്ചതെന്ന് മെട്രോ അധികൃതർ അറിയിച്ചു.

 രണ്ടാം ഘട്ടം: റിപ്പോർട്ട് തേടി

മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിന്റെ ഭാഗമായി പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള റൂട്ടിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ഇടറോഡുകളുടം വീതികൂട്ടലും ടാറിംഗും സംബന്ധിച്ച് ജില്ലാ കളക്ടറിൽ നിന്ന് റിപ്പോർട്ട് തേടി സംസ്ഥാന സർക്കാർ.

ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഇടറോഡുകൾ ടാർ ചെയ്യണമെന്നും പോസ്റ്റുകൾ ഉൾപ്പെടെ നീക്കി വീതികൂട്ടമെന്നും കെ.എം.ആർ.എൽ അറിയിച്ചിരുന്നു. 10 കോടിയിലേറെ രൂപയാണ് കെ.എം.ആർ.എൽ ഇതിനായി സർക്കാരിനോട് ആവശ്യപ്പെട്ടത്. ഫണ്ട് ലഭിച്ചിട്ടില്ല. ആവശ്യം വീണ്ടുമുന്നയിച്ചതിനു പിന്നാലെയാണ് റിപ്പോർട്ട് തേടിയത്.