പറവൂർ: പുത്തൻവേലിക്കര അയിരൂർ - തുരുത്തിപ്പുറം റോഡിൽ പടയാമ്പ് ഭാഗത്ത് കാന നിർമ്മിക്കുന്നതിനാൽ 19 മുതൽ നിർമ്മാണം പൂർത്തിയാവുന്നതുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കണക്കൻകടവ്, പറവൂർ, മാള ഭാഗത്ത് നിന്ന് പുത്തൻവേലിക്കര - തുരുത്തിപ്പുറം വഴി കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വാഹനങ്ങൾ കുരിശിങ്കൽ ജംഗ്ഷനിൽ നിന്ന് മേരിവാർഡ് സ്കൂൾ വഴി തിരിഞ്ഞുപോകണം.