u

ചോറ്റാനിക്കര: എസ്.എൻ.ഡി.പി യോഗത്തെ ലിക്വിഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് യോഗവിരുദ്ധർ നൽകിയ ഹർജികൾ തള്ളിക്കൊണ്ട് സുപ്രീം കോടതിയുടെ ഉത്തരവിൽ ആഹ്ളാദം പ്രകടിപ്പിച്ചും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ചും കെ. ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ സമ്മേളനവും ആഹ്ളാദ പ്രകടനവും നടത്തി. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എസ്. ഡി. സുരേഷ് ബാബു,​ വൈസ് പ്രസിഡന്റ് രഞ്ജിത്ത് രാജപ്പൻ, യു.എസ്. പ്രസന്നൻ,​ അഭിലാഷ് രാമൻ കുട്ടി,​ രാജി ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു.