
കോലഞ്ചേരി: പ്ലാന്റ് ലിപിഡ്‌സ് കമ്പനിയും കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സ്‌പോർട്‌സ് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഓൾ കേരള ഓപ്പൺ ബാഡ്മിന്റൻ ടൂർണമെന്റിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് നിർവഹിച്ചു. ഫാ. ഗീവർഗീസ് അലക്‌സ്, പ്ലാന്റ് ലിപിഡ് ചെയർമാൻ സി.ജെ. ജോർജ്, എം.ഡി. ജോൺ ജോർജ് നെച്ചൂപ്പാടം, സ്‌കൂൾ മാനേജർ അഡ്വ. മാത്യു പി. പോൾ എന്നിവർ സംസാരിച്ചു. 9,11, 13, 15 പ്രായ പരിധിയിലുള്ളവരെ 12 കാറ്റഗറികളായി തിരിച്ചാണ് മത്സരം. ആൺ, പെൺ വിഭാഗങ്ങളിൽ 500 മത്സരാർത്ഥികൾ പങ്കെടുക്കുന്നു. 4 ലക്ഷം രൂപ സമ്മാനത്തുകയുള്ള ചാമ്പ്യൻഷിപ് 20ന് സമാപിക്കും.