isakon
കലൂർ ഐ.എം.എ ഹൗസിൽ നടക്കുന്ന അനസ്‌തേഷ്യോളജി ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ സൊസൈറ്റി ഒഫ് അനസ്‌തേഷ്യോളജിസ്റ്റ് കേരള ചാപ്റ്ററിന്റെ 48-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രായോഗിക പരിശീലന ക്ലാസ്

കൊച്ചി: അനസ്‌തേഷ്യോളജി ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ സൊസൈറ്റി ഒഫ് അനസ്‌തേഷ്യോളജിസ്റ്റ് (ഐ.എസ്.എ) കേരള ചാപ്റ്ററിന്റെ 48-ാമത് സംസ്ഥാന സമ്മേളനം 'ഇസാകോൺ കേരള 2024' കലൂർ ഐ.എം.എ ഹൗസിൽ തുടങ്ങി. ഇന്നലെ വിവിധ വിഷയങ്ങളിൽ ശില്പശാലയും പ്രായോഗിക പരിശീലന ക്ലാസുകളും സംഘടിപ്പിച്ചു.

300ഓളം ഡോക്ടർമാർ പങ്കെടുത്തു. ഓർഗനൈസിംഗ് കമ്മിറ്റി പ്രസിഡന്റ് ഡോ.കെ.ആർ. ഷാജി, സെക്രട്ടറി ഡോ.എസ്.എം. സുരേഷ്, ട്രഷറർ ഡോ.എം. അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.