മരട്: ഫാ. ജോർജ് വാകയിലച്ചന്റെ 93-ാം സ്‌മരണാഘോഷം നവംബർ 3, 4 തീയതികളിൽ മരട് മൂത്തേടം പള്ളിയിൽ നടക്കും. നവംബർ 4ന് രാവിലെ 9.30ന് നടക്കുന്ന കുർബാനയിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ജോസഫ് കളത്തിപറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് നേർച്ചസദ്യ. 11.30 ന് ആരംഭിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വിവിധ മത മേലദ്ധ്യക്ഷർ, സാംസ്‌കാരിക- രാഷ്ട്രീയ- മത നേതാക്കൾ, ചരിത്രകാരൻമാർ, ഗവേഷകർ തുടങ്ങിയവർ സംബന്ധിക്കും. ലഹരി വിരുദ്ധ സന്ദേശമായി നടത്തുന്ന മിനി മാരത്തൺ മൂന്നാം എഡിഷൻ 20ന് പുലർച്ചെ 5ന് കൊച്ചി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ, ഹിമാലയൻ ബൈക്ക് റാലി ചാംപ്യൻ സിനൻ ഫ്രാൻസിസ് എന്നിവർ ഫ്ലാഗ് ഓഫ് ചെയ്യും. 27 മുതൽ 31 വരെ നടക്കുന്ന മൂത്തേടം ബൈബിൾ കൺവെൻഷന് ഫാ. അലോഷ്യസ് കുളങ്ങര നേതൃത്വം നൽകുമെന്ന് സ്‌മരണാഘോഷ കമ്മറ്റി ചെയർമാൻ ഫാ. ഷൈജു തോപ്പിൽ, ജനറൽ കൺവീനർ മാനുവൽ വേട്ടാപറമ്പിൽ എന്നിവർ പറഞ്ഞു.