മരട്: മുപ്പത് വർഷം കേരളത്തിലെ വിവിധ സ്കൂളുകളിൽ സേവനമനുഷ്ഠിച്ച എൺപത്തഞ്ച് വയസ് പിന്നിട്ട റിട്ട. അദ്ധ്യാപിക വത്സലകുട്ടിയെ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ എറണാകളം നോർത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രസിഡന്റ് എ.കെ. ബോസ് ഉപഹാരങ്ങൾ നൽകി ആദരിച്ചു. യൂണിയൻ ഭാരവാഹികളായ മായ കെ.ശ്രീധരൻ, കെ.സി.സുഹാസിനി, കെ.പി.സുനിൽ, കെ.പി. ജേക്കബ് തുടങ്ങിയവർ സംസാരിച്ചു