കൂത്താട്ടുകുളം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളം ഉപജില്ലയിലെ സ്കൂൾ പാചക തൊഴിലാളികൾക്കുള്ള പാചക മത്സരം ഇന്ന് രാവിലെ 10ന് കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും. ബോബി ജോർജ് അദ്ധ്യക്ഷനാകും.