vaiga
വൈഗ സുബീഷ്

ആലുവ: ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഏഴാംക്ലാസുകാരി മരിച്ചു. ചൂർണിക്കര ഗ്രാമപഞ്ചായത്ത് പതിമൂന്നാംവാർഡിൽ അമ്പാട്ടുകാവ് എരുവേലിപറമ്പിൽ സുബീഷിന്റെ ഏക മകൾ വൈഗ സുബീഷാണ് (12) മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആലുവ നിർമ്മല സ്കൂൾ ഏഴാംക്ളാസ് വിദ്യാർത്ഥിനിയാണ്.

പിതാവ് സുബീഷ് കളമശേരി അപ്പോളോ ടയേഴ്സ് ജീവനക്കാരനാണ്. മാതാവ്: രേഷ്മ (രാജഗിരി ആശുപത്രി).