uarbanbank
മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്കിൽ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ് ഫോം ആർ.ബി.ഐ ജനറൽ മാനേജർ ഷൈനി സുനിൽ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്ക് ഇടപാടുകാർക്കായി ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ പ്ലാറ്റ് ഫോം തുടങ്ങി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ജനറൽ മാനേജർ ഷൈനി സുനിൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ അഡ്വ. എ.എ അൻഷാദ് അദ്ധ്യക്ഷനായി. ബാങ്കിന്റെ ലോഗോ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ പ്രകാശനം ചെയ്തു . സോളാർ വായ്പ വിതരണം ബാങ്ക് മുൻ ചെയർമാൻ പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഇലക്ട്രിക് വാഹന വായ്പ വിതരണം സഹകരണ വകുപ്പ് മൂവാറ്റുപുഴ അസിസ്റ്റന്റ് രജിസ്ട്രാർ ജയ്മോൻ യു. ചെറിയാൻ നിർവഹിച്ചു. ബാങ്ക് വൈസ് ചെയർമാൻ പി.വി. ജോയി,​ ജനറൽ മാനേജർ എം.എ. ഷാന്റി, ഫാ. ജോർജ് മാന്തോട്ടം കോറെപ്പിസ്കോപ്പ, ബാങ്ക് ഡയറക്ടർമാരായ സജി ജോർജ്, അഡ്വ. ഷാജു വടക്കൻ, ഷാലി ജയിൻ തുടങ്ങിയവർ സംസാരിച്ചു. മൊബൈൽ ബാങ്കിംഗ് നിലവിൽ വന്നതിനാൽ ഇടപാടുകാർക്ക് അവധി ദിവസങ്ങളിലും 24 മണിക്കൂറും പണമിടപാട് നടത്താനാകും. കൂടാതെ ഗൂഗിൽ പേ, ഫോൺ പേ തുടങ്ങിയ സേവനങ്ങളും ലഭ്യമാകും.