തൃപ്പൂണിത്തുറ: മിനി ബൈപ്പാസിലെ റോഡരികിൽ തെരുവ് കച്ചവടക്കാരനെ ആക്രമിച്ച കേസിൽ തൃപ്പൂണിത്തുറ വലിയ തറയിൽ മഹേഷിനെ (44) ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ രണ്ടാം പ്രതിയാണ് മഹേഷ്. ഒന്നാം പ്രതി സോനു (23) ഒളിവിലാണ്. കച്ചവടക്കാരൻ ഇടുക്കി വട്ടവട സ്വദേശി രാജ (22) താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ രാജയും ഒന്നാം പ്രതി സോനുവും വഴിയോരക്കച്ചവടക്കാരാണ്. ഇവർ തമ്മിലുള്ള പ്രശ്നം ചർച്ച ചെയ്യാൻ എത്തിയതാണ് മഹേഷ്. തർക്കത്തിനിടെ ഇരുമ്പ് വടി കൊണ്ട് കച്ചവടക്കാരനെ ആക്രമിക്കുകയും ശ്രമം തടയുന്നതിനിടെ പ്രതികളുടെ കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് രാജയ്ക്ക് മുറിവേൽക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.