കൊച്ചി: ഹോട്ടലിന്റെ ഷട്ടർ കുത്തിത്തുറന്ന് മോഷണം നടത്തിയ എറണാകുളം സ്വദേശി പുരുഷോത്തമൻ (50-വാവാച്ചി ) അറസ്റ്റിൽ. ജില്ലാ കോടതി പാർക്കിംഗ് ഗ്രൗണ്ടിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിന്റെ ഷട്ടർ താഴ് തകർത്തായിരുന്നു മോഷണം. 12ന് പൂജാ അവധിക്ക് കട അടച്ചപ്പോഴായിരുന്നു മോഷണം. 15,000 സ്റ്റീൽ പാത്രങ്ങളാണ് മോഷ്ടിച്ചത്. സി.സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. സെൻട്രൽ ഇൻസ്‌പെക്ടർ അനീഷ് ജോയ്, പ്രിൻസിപ്പൽ എസ്.ഐ കെ.ഒ സന്തോഷ്‌കുമാർ, എസ്.ഐ ടി.ടി സെൽവരാജ് തുടങ്ങിയവർ അടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. നിരവധി മോഷണ കേസുകളിൽ പ്രതിയാണ്.