കൊച്ചി: ഗുരുദേവ സത്സംഗം സംഘടിപ്പിക്കുന്ന 20-ാമത് ശ്രീ നാരായണ ധർമ്മ പഠന ശിബിരത്തോടനുബന്ധിച്ച് പാലാരിവട്ടം ചാത്തങ്ങാട്ട് റോഡിലുള്ള സത്സംഗം മന്ദിരത്തിൽ നവംബർ 10, 17, 24 തീയതികളിൽ കലാസാഹിത്യ മത്സരങ്ങൾ നടത്തും.
• 7വയസു വരെയുള്ള കുട്ടികൾക്ക് ഗുരുദേവ കൃതികളുടെ ആലാപനം
• 8 മുതൽ 13 വയസുവരെ 'ചിദംബരാഷ്ടകം' (ആദ്യത്തെ 6 ശ്ളോകം), 14 മുതൽ 21 വയസുവരെ 'നിർവൃതിപഞ്ചകം', 22 മുതൽ 40 വയസുവരെ 'ബ്രഹ്മവിദ്യാ പഞ്ചകം', 41 വയസ് മുതൽ സൂപ്പർ സീനിയർ വിഭാഗത്തിൽ ആത്മോപദേശ ശതകം (43 മുതൽ 49 വരെ ശ്ളോകം).
• പ്രഭാഷണ മത്സരത്തിൽ 7 വയസുമുതൽ 'ഗുരുദേവന്റെ ബാല്യം', 8 മുതൽ 13 വരെ 'ശുദ്ധിപഞ്ചകവും കാലിക പ്രസക്തിയും', 14 മുതൽ 21 വരെ 'ഗുരുവിന്റെ വിദ്യാഭ്യാസ സങ്കൽപം', 22 മുതൽ 40 വരെ 'ഗുരുവിന്റെ കാവ്യപ്രപഞ്ചം'
41 മുതൽ സൂപ്പർ സീനിയർ വിഭാഗത്തിന് 'ഏഷ്യയിലെ ആദ്യ സർവമത സമ്മേളനം' എന്നിവയാണ് വിഷയങ്ങൾ.
• 10-17വയസ്, 18ന് മുകളിൽ വിഭാഗങ്ങളിൽ ക്വിസ് മത്സരവും നടക്കുമെന്ന് സെക്രട്ടറി ടി.എൻ. പ്രതാപൻ അറിയിച്ചു. വിവരങ്ങൾക്ക്: 9037128841, 8547339007, 9400749959.