കൊച്ചി: ഫാ. റാഫി കൂട്ടുങ്കലിനെ വേൾഡ് ഫാമിലി ഒഫ് റേഡിയോ മരിയയുടെ ആഗോള ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുത്തു. ലത്തീൻ കത്തോലിക്കാ സഭ കൊച്ചി രൂപതാ പ്രതിനിധിയാണ്. 86 രാജ്യങ്ങളിൽ സ്റ്റേഷനുകളുള്ള റേഡിയോ മരിയയുടെ ഏഷ്യ - ഓഷ്യാനിയ മേഖലയിലെ രാജ്യങ്ങളെയാണ് ഫാ. റാഫി പ്രതിനിധീകരിക്കുക. ഇറ്റലിയിലെ മിലാനിൽ നടന്ന സമ്മേളനത്തിൽ റേഡിയോ മരിയ ഇന്ത്യ പ്രസിഡന്റ് എഡിസൺ ജി. വർഗീസും പങ്കെടുത്തു.