അങ്കമാലി: സ്കൂൾ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ സാങ്കേതിക വിദ്യയുടെയും നിർമിത ബുദ്ധിയുടെയും ബാല പാഠങ്ങൾ പകർന്ന് നൽകി ഫിസാറ്റിലെ എം.സി.എ വിദ്യാർത്ഥികൾ. മൂക്കന്നൂർ സേക്രഡ് ഹാർട്ട് പബ്ലിക് സ്കൂൾ, ചെങ്ങൽ സെന്റ് ജോസഫ് സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് പഠിതാക്കളായത്. ചെങ്ങൽ സെന്റ് ജോസഫ് സ്കൂളിൽ നടന്ന പരിപാടിക്ക് കമ്പ്യൂട്ടർ സയൻസ് ആപ്ലിക്കേഷൻ വിഭാഗം മേധാവി ഡോ. ദീപ മേരി മാത്യൂസ്, അദ്ധ്യാപകരായ മഞ്ജു ജോയ്, ഡോ. രാഖി വേണുഗോപാൽ, ഡോ. ഷഹാന, ടി. ജോയ്‌സ്, സ്റ്റുഡന്റ്സ് കോ ഓർഡിനേറ്ററുമാരായ വി. അഭിജിത്ത്, എബിൻ ജോസ്, ജോജോൺ ഷെറൻ, സബീഹാ കമ്പാല എന്നിവർ നേതൃത്വം നൽകി.