
കോതമംഗലം: ഇരുപത്തി ഒന്നാമത് എറണാകുളം റവന്യൂ ജില്ലാ സ്‌കൂൾ കായിക മേള നാളെ കോതമംഗലം എം.എ. കോളേജ് ഗ്രൗണ്ടിൽ ആരംഭിക്കും. രാവിലെ 9.30ന് എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി.അലക്‌സാണ്ടർ പതാക ഉയർത്തും.തുടർന്ന് ആന്റണി ജോൺ എം.എൽ.എ മേള ഉദ്ഘാടനം ചെയ്യും.കോതമംഗലം നഗരസഭാ ചെയർമാൻ കെ.കെ.ടോമി അധ്യക്ഷത വഹിക്കും. എംഎൽഎമാരായ കെ.ജെ.മാക്‌സി,ഡോ.മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളി, പി.വി.ശ്രീനിജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റഷീദ സലീം, കെ. കെ. ദാനി, റാണിക്കുട്ടി ജോർജ്, കോതമംഗലം നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.എ.നൗഷാദ്, കെ.വി.തോമസ്, രമ്യ വിനോദ്, ജോസ് വർഗീസ്, ബിൻസി തങ്കച്ചൻ, നഗരസഭാ അംഗങ്ങൾ, ആർ.ഡി.എസ്.ജി.എ. സെക്രട്ടറി ജോർജ് ജോൺ, പി. ജി.ധന്യ, പി. നവീന, ബിനോയി കെ.ജോസഫ്, ജി.എസ്.ദീപ,ഡാൽമിയ തങ്കപ്പൻ, സ്വപ്ന നായർ, എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, എം. എ. കോളേജ് പ്രിൻസിപ്പൽ ഡോ.മഞ്ജു കുര്യൻ തുടങ്ങിയവർ സംസാരിക്കും. 14 ഉപജില്ലകളിൽ നിന്നായി സബ്ജൂനിയർ,ജൂനിയർ,സീനിയർ തലത്തിൽ ആൺ,പെൺ വിഭാഗങ്ങളിൽ 112 ഇനങ്ങളിൽ 2500ഓളം കായിക താരങ്ങൾ മേളയിൽ പങ്കെടുക്കും.
 23 ന് സമാപനം
23ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം അഡ്വ.ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും.കോതമംഗലം നഗരസഭാ ചെയർമാൻ കെ.കെ. ടോമി അദ്ധ്യക്ഷത വഹിക്കും. ആന്റണി ജോൺ എം.എൽ.എ സമ്മാന ദാനം നിർവഹിക്കും. കോതമംഗലം നഗരസഭാ അംഗങ്ങൾ ചെയർമാനായും അദ്ധ്യാപക സംഘടന പ്രതിനിധികൾ കൺവീനറായും വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചുകൊണ്ട് ഒരുക്കങ്ങൾ പൂർത്തിയായി.