y

തൃപ്പൂണിത്തുറ: ഉദയംപേരൂർ വലിയകുളം കെ.പി. ചാക്കോ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഉദയംപേരൂർ നോർത്ത് ഏരിയ കമ്മിറ്റി സായാഹ്ന ധർണ നടത്തി. കഴിഞ്ഞ മൂന്നു വർഷമായി സഞ്ചാരയോഗ്യമല്ലാതായ റോഡ് പുനർനിർമ്മിക്കാൻ തയ്യാറല്ലാത്ത വാർഡ് മെമ്പർ രാജിവയ്ക്കണമെന്ന് ധർണ ഉദ്ഘാടനം ചെയ്ത ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി കെ.ടി. ബൈജു ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് സുനിൽകുമാർ അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി രഞ്ജിത്ത് രവി, കർഷക മോർച്ച പ്രസിഡന്റ് മനോജ്, ഏരിയ ജനറൽ സെക്രട്ടറി ഹേമചന്ദ്രൻ, വൈസ് പ്രസിഡന്റ് മുരളീധരൻ, വിനോദ് ചന്ദ്രൻ, ബിന്ദു, സെക്രട്ടറി രഞ്ജിത്ത് എന്നിവർ സംസാരിച്ചു.