kothamangalam
പാചകമത്സരം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിലുള്ള പാചക തൊഴിലാളികൾക്കായി ടൗൺ യു. പി. സ്കൂളിൽ പാചക മത്സരത്തിന് തുടക്കമായി. ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.കെ. ടോമി അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, അഡ്വ. ജോസ് വർഗീസ്, കെ.വി. തോമസ്, കെ.എ. നൗഷാദ്, രമ്യ വിനോദ്, എ.ഇ.ഒ സജീവ്, കെ.ബി. ശ്രുതകീർത്തി, കെ.ജി. റീന ജേക്കബ്, വിൻസെന്റ് ജോസഫ്, ഉഷാകുമാരി, എസ്.എം. മുഹമ്മദ്, ആശാ ലില്ലി തോമസ്, ഡോക്ടർ സിസ്റ്റർ ഹിദ, പി.എ. അരുൺ, പി.എ. സൂര്യ ഗായത്രി തുടങ്ങിയവർ പങ്കെടുത്തു. മത്സരം ഇന്ന് സമാപിക്കും.