പറവൂർ: മൂത്തകുന്നം എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ളാസ് നടത്തി. തിരുവനന്തപുരം അന്താരാഷ്ട്ര എയർപോർട്ട് അസി. കമ്മീഷണർ എ.എം. നന്ദകുമാർ ക്ളാസെടുത്തു. പ്രിൻസിപ്പൽ പി.എസ്. ജ്യോതിലക്ഷ്മി അദ്ധ്യക്ഷതയായി. പ്രോഗ്രാം ഓഫീസർ മിജി മാത്യു, അസി. പ്രോഗ്രാം ഓഫീസർ കെ.ബി. അഞ്ചു, സ്റ്റാഫ് സെക്രട്ടറി ജോസ് കെ. ജേക്കബ് എന്നിവർ സംസാരിച്ചു.