കാലടി: സി.പി.എം അങ്കമാലി ഏരിയാ സമ്മേളനം നവംബർ 30, ഡിസംബർ 1,2 തിയതികളിൽ കാഞ്ഞൂർ മെഗസ് ഓഡിറ്റോറിയത്തിൽ ചേരും. സമ്മേളനത്തിന്റെ വിജയത്തിനായി കാഞ്ഞൂർ സംഘാടക സമിതി രൂപീകരിച്ചു. യോഗം സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എം.പി. പത്രോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സി.കെ. സലിംകുമാർ അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു സംസാരിച്ചു. സി.കെ. സലിംകുമാർ(ചെയർമാൻ) കെ.പി. ബിനോയി(ജനറൽ കൺവീനർ)പി. അശോകൻ (ട്രഷറർ)എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.