crickert

കൊച്ചി​: കെ.എം.സി.സി. കപ്പ്‌ ആൾ കേരള ഡേ ആൻഡ് നൈറ്റ് ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് സമാപി​ക്കും.
കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. കെ. എം. സി. സി. യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ടെന്നീസ് ബാൾ ക്രിക്കറ്റ് ടൂർണമെന്റാണിത്. 50 ടീമുകളാണ് പങ്കെടുത്തത്. സമാപന ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ് മുഖ്യാതിഥിയാകുമെന്ന് സംഘാടകസമിതി ജനറൽ കൺവീനർ വിപിൻ, കെ.എം.സി.സി. യൂത്ത് വിംഗ് പ്രസിഡന്റ് എം.എസ്. കാർത്തിക്, ജനറൽ സെക്രട്ടറി കെ.ഗോപാലകൃഷ്ണൻ എന്നിവർ പറഞ്ഞു.