കാലടി: കാലടിയിൽ സ്ഥാപിച്ച മീഡിയൻ പ്രോജക്ടിൽ നിന്ന് പിന്മാറാൻ ഒരുങ്ങി കാലടി ടൗൺ റെസിഡന്റ്‌സ് അസോസിയേഷൻ. കാലടി പാലം മുതൽ മറ്റൂർ എച്ച്. പി. പെട്രോൾ പമ്പ് വരെ രണ്ട് കിലോമീറ്റർ ദൂരം 20ലക്ഷം രൂപ ചിലവിൽ 380 മീഡിയനുകൾ സ്ഥാപിച്ചിരുന്നു. മീഡിയന് പുറമേ, റീഫ്ലക്ടർ ബോർഡുകൾ, മീഡിയനുകൾക്ക് മുകളിൽ റീഫ്ലക്ടറുകൾ, മുന്നറിയിപ്പിനായി റീഫ്ലക്ടറുകൾ പതിച്ച ഡ്രംമ്മുകൾ, പി.വി.സി സ്പ്രിംഗ് സ്റ്റാൻഡുകൾ, സോളാർ ബ്ലിങ്കിംഗ് ലൈറ്റുകൾ എന്നിവയും സ്ഥാപിച്ചിരുന്നു. മീഡിയനും അനുബന്ധ സാമഗ്രികളും തകർന്നതും തുടർനടപടികൾക്ക് കാലടി പഞ്ചായത്ത് പൂർണമായി വിട്ടുനിന്നതുമാണ് അസോസിയേഷൻ പിൻവാങ്ങാൻ കാരണമെന്ന് ഭാരവാഹികൾ പറഞ്ഞു.