വൈപ്പിൻ: അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനത്തിൽ പുതുവൈപ്പ് കുഫോസ് ക്യാംപസിൽ കുസാറ്റിലെ ശാസ്ത്രജ്ഞനായ ഡോ. എം.ജി മനോജിന്റെ നേതൃത്വത്തിൽ ശില്പശാല നടത്തി. വൈസ് ചാൻസലർ പ്രൊഫ.ടി. പ്രദീപ്കുമാർ, കുഫോസ് പുതുവൈപ്പ് മേധാവി ഡോ. ഗിരീഷ്‌ഗോപിനാഥ്,അദ്ധ്യാപകരായ ഡോ. ഷിജോ ജോസഫ്, ഡോ. ബി അബീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കായി പ്രസംഗ, ക്വിസ് മത്സരങ്ങൾ നടത്തി.