photo
വൈപ്പിൻ ഉപജില്ല ശാസ്ത്രമേള സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: വൈപ്പിൻ ഉപജില്ല ശാസ്ത്രമേള സമാപന സമ്മേളനം എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം അദ്ധ്യക്ഷൻ പി.ബി. ബാബു അദ്ധ്യക്ഷനായി. എ.ഇ.ഒ ഷൈനാമോൾ, ഹെഡ്മിസ്ട്രസ് സി. രത്‌നകല, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എൻ. തങ്കരാജ്, കെ.ജെ. ആന്റണി, ഷിജോയ് സേവ്യർ, ബേസിൽ മൂക്കത്ത്, എം. മനോജ് തുടങ്ങിയവർ പ്രസംഗിച്ചു. ഓവറോൾ ചാംപ്യൻഷിപ്പ് കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻ ഹൈസ്‌കൂൾ നേടി. എടവനക്കാട് എച്ച്.ഐ.എച്ച്.എസ്.എസ്, ചെറായി സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ് എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.