വൈപ്പിൻ: ശങ്കരാടി അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ ചെറായി സഹോദരൻ അയ്യപ്പൻ ഓഡിറ്റോറിയത്തിൽ നടത്തിയ അഖിലകേരള ഏകാങ്കനാടകോത്സവത്തിൽ ഏറ്റവും നല്ല നാടകമായി ആലുവ ആക്‌ടേഴ്‌സ് ഗ്രൂപ്പിന്റെ കാട്ടുമാക്കാൻ തിരഞ്ഞെടുക്കപ്പെട്ടു. രചന, സംവിധാനം, നല്ലനടൻ എന്നിവയും കാട്ടുമാക്കാൻ നേടി. രണ്ടാമത്തെ നാടകം നന്ത്യാട്ടുകുന്നം നാടകഅരങ്ങിന്റെ കറുത്ത പ്രാർത്ഥന. സേവിയാർ മാസ്റ്റർ, പി. ടി. സോമൻ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.