
കൊച്ചി: മുപ്പതുലക്ഷം ഗുണഭോക്താക്കളുള്ള മെഡിസെപ്പ്, റീ ഇംബഴ്സ്മെന്റിലേക്ക് മടങ്ങുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയുമായുള്ള കരാർ അവസാനിക്കാൻ എട്ടു മാസം മാത്രമാണ് ബാക്കി. സർക്കാർ ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നുമായി ആദ്യരണ്ടു വർഷവും 600 കോടി വീതം ലഭിച്ചെങ്കിലും 700 കോടിയോളം ക്ലെയിം നൽകേണ്ടിവന്നു. അതിനാൽ  തുടർ നടപടികളിൽ പ്രതിസന്ധി നിലനിൽക്കുകയാണ്.
 10 സർക്കാർ ആശുപത്രികൾ
145 സർക്കാർ ആശുപത്രികളും 408 സ്വകാര്യ ആശുപത്രികളുമുള്ള മെഡിസെപ് പട്ടികയിൽ എറണാകുളം ജില്ലയിൽ 10 സർക്കാർ ആശുപത്രികളാണുള്ളത്. 40ലേറെ വിഭാഗങ്ങളിലായി നിരവധി സ്വകാര്യ ആശുപത്രികളിലും മെഡിസെപ് ആനുകൂല്യമുണ്ട്.
ജില്ലയിലെ മെഡിസെപ്പ്
സ്വകാര്യ ആശുപത്രികൾ
കൃഷ്ണ, എറണാകുളം
അപ്പോളോ അഡ്‌ലക്‌സ്, അങ്കമാലി
കാർമൽ, ആലുവ
ഇന്ദിരാഗാന്ധി സഹകരണാശുപത്രി, എറണാകുളം
ജെ.പി.എം മെഡിക്കൽ സെന്റർ, പിറവം
ക്രിസ്തുജയന്തി, കൊച്ചി
ലൂർദ്ദ്, പച്ചാളം
മാർ ബസേലിയസ് മെഡിക്കൽ മിഷൻ, കോതമംഗലം
സഹകരണ സൂപ്പർ സ്‌പെഷ്യാലിറ്റി, മൂവാറ്റുപുഴ
നജാത്ത്, ആലുവ
നിർമ്മല, മൂവാറ്റുപുഴ
സമരിറ്റൻ, തൃപ്പൂണിത്തുറ
സ്‌പെഷ്യലിസ്റ്റ്സ്, എറണാകുളം
ശ്രീനാരായണ മെഡിക്കൽ കോളേജ്, പറവൂർ
സൺറൈസ്, കാക്കനാട്
വെൽകെയർ, വൈറ്റില
ധർമ്മഗിരി, കോതമംഗലം
എ.പി വർക്കി മിഷൻ, എറണാകുളം
ബിഷപ്പ് ആലപ്പാട്ട് ആശുപത്രി, കാട്ടൂർ
ഡോൺ ബോസ്‌കോ, എറണാകുളം
വിമല, കാഞ്ഞൂർ
ലക്ഷ്മി, ആലുവ
പി.എസ് മിഷൻ, മരട്
മുൻസിപ്പൽ സഹകരണാശുപത്രി, തൃക്കാക്കര
ഫ്യൂച്ചറേസ് ഹെൽത്ത് കെയർ ഇടപ്പള്ളി
വി.ജി സറാഫ്, രവിപുരം
സംഗീത്, മട്ടാഞ്ചേരി
 സ്പെഷ്യാലിറ്റി ആശുപത്രികൾ
ജനറൽ സർജറി: 30
ഇ.എൻ.ടി. : 29
ഒഫ്താൽമോളജി: 37
നെഫ്രോളജി: 12
ന്യൂറോ ശസ്ത്രക്രിയ : 7
ഡയാലിസിസ്: 1 (ലൂർദ്, എറണാകുളം)
ഓങ്കോളജി: 2 (കൃഷ്ണ, എറണാകുളം, വി.ജി സറഫ്)
• പൂർണലിസ്റ്റ് : https://medisep.kerala.gov.in/home.jsp
 സംസ്ഥാനത്ത് ഒട്ടാകെ
മെഡിസെപ് ആശുപത്രികൾ--- 553
സർക്കാർ മേഖലയിൽ--- 145
സ്വകാര്യ മേഖലയിൽ--- 408