വൈപ്പിൻ: ഗുരുതര കരൾ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഞാറക്കൽ നികത്തിത്തറ പുരുഷൻ - ഉഷ ദമ്പതികളുടെ മകൾ പ്രിയാമോളുടെ ചികിത്സാ സഹായത്തിനായി ഡി.വൈ.എഫ്.ഐ ഞാറക്കൽ ആശുപത്രിപ്പടിയിൽ കലാസന്ധ്യ നടത്തി. കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ പ്രിയാമോളുടെ സഹോദരൻ വിഷ്ണുവിന് ചികിത്സാ ധനസഹായം കൈമാറി. ബ്ലോക്ക് സെക്രട്ടറി കെ.വി. നിജിൽ, കെ.എം. ദിനേശൻ, എം.ബി. ഷൈനി, പി.ഡി. ലൈജു, എ.എ. സുരേഷ് ബാബു, ആർ.എസ്. അനീഷ് തുടങ്ങിയവർ പങ്കെടുത്തു.