klcy
സോഷ്യൽ ജസ്​റ്റിസ് ഫോറം സാംസ്‌കാരിക കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് കെ.എം. വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: സോഷ്യൽ ജസ്​റ്റിസ് ഫോറം സംഘടിപ്പിക്കുന്ന 'മാനവീയം ' സാംസ്‌കാരിക കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് കെ.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. ഇമ്മാനുവൽ അബ്രാഹം അദ്ധ്യക്ഷനായി. പ്രതിഭാസംഗമവും കുഞ്ഞിളം കൈയിൽ സമ്മാനവും പദ്ധതി പഞ്ചായത്ത് അംഗം സംഗീത ഷൈനും കലാപ്രതിഭകൾക്കുള്ള ഉപഹാരങ്ങൾ കോലഞ്ചേരി പ്രസ് ക്ലബ് പ്രസിഡന്റ് പ്രദീപ് അബ്രഹാമും വിതരണം ചെയ്തു. സംസ്ഥാന കമ്മി​റ്റി അംഗം ഡോ. ജോസഫ് കോലഞ്ചേരിൽ ഗുരുവന്ദനം നടത്തി. സംസ്ഥാനകമ്മി​റ്റി അംഗം വിനോദ് തൂമ്പുങ്കൽ മാതാപിതാക്കളെ ആദരിച്ചു. പി.യു. ഗീതു, ​ടി.വൈ. ജോയി, എം.കെ. സൂരജ്, ജോസ്മി അലക്‌സ്, വിപിൻ ചാക്കോ, എൻ.ആർ. അശ്വതി, രേഷ്മ മോഹൻ, സൂര്യ വിജയൻ, രേഷ്മ അനിൽ, സ്‌കൂൾ ഹെഡ്മിസ്ട്രസ് റൂബി പോൾ, ജില്ലാ കമ്മി​റ്റി അംഗം എൻ.ജി. സജിത്ത് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മാദ്ധ്യമ പ്രവർത്തകരെ ആദരിച്ചു.