school-catering

കൂത്താട്ടുകുളം : നാടൻ രുചിക്കൂട്ടുകളൊരുക്കി

കൂത്താട്ടുകുളം ഹൈസ്കൂളിൽ നടന്ന സ്കൂൾ പാചകത്തൊഴിലാളികളുടെ പാചക മത്സരം ശ്രദ്ധേയമായി. ചക്ക എരിശേരി, പപ്പായ തീയൽ, ചേന എരിശേരി, വാഴച്ചുണ്ട് തോരൻ, വിവിധ ഇലത്തോരനുകൾ തുടങ്ങി ഇരുന്നൂറോളം വ്യത്യസ്ത വിഭവങ്ങളാണ് ഒരു മണിക്കൂർ കൊണ്ട് ഒരുക്കിയത്. പരിശീലന ക്ലാസ് നടന്നു. ഉപ്പുകണ്ടം ഗവ.യു.പി സ്കൂളിലെ ആനിയമ്മ ജേക്കബ് ഒന്നാം സ്ഥാനവും ഇടയാർ ഗവ.എൽ.പി സ്കൂളിലെ ബിജി മനോഹരൻ, കൂത്താട്ടുകുളം ഗവ. യു. പി സ്കൂളിലെ ഇ.ആർ രതി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷ മരിയ ഗൊരേത്തി ഉദ്ഘാടനം ചെയ്തു.